About Kripalayam Old Age Home

So many elderly people have no one to care for them, no one to look after them, no one to love them. We are here to change that. Founded in December of 2012 by “Kripalayam Charitable society” whose mission is as simple as striving to provide "love and care for the elderly"

In 2012 Kripalayam starts there operation mainly for helping patients from medical college and RCC ( Regional Cancer care Centre) as rest house and provide them some kind of medical support and Help the old age people by providing love and care.

The discussions and opinion leads us to concentrate on old age care and we maintain and developed our infrastructure for old age care and finally start “KRIPALKAYAM OLD AGE HOME” Kripalayam Old age Home have passed a great mile stone as a charitable society as well as Old age caring home. And awarded “Best old age home in Trivandrum” Now we have about 100 inmates from all over Kerala.

We are providing all physical, mental and Medical support for our inmates for their better lives with experienced and efficient team.

"കൃപ ചൊരിയും കൃപാലയം – കാലം അശരണർക്കായി കരുതി വച്ച ഊന്നുവടി"


അവതാരങ്ങൾ ജന്മം കൊള്ളുന്നത് ഒരു ജന്മ ലക്ഷ്യത്തോട് കൂടിയാണ്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അവസ്ഥ ആരോഗ്യം തന്നെയാണ് .അനാരോഗ്യവും അവശതയും കാരണം തെരുവിൽ അലയുന്നവരുടെ മുന്നിൽ 2012 -ൽ അവതാരമെടുത്ത കൈനീട്ടമാണ് കൃപാലയം. ജീവിതകാലം മുഴുവൻ മറ്റുള്ളവർക്ക് വേണ്ടി അദ്ധ്വാനിച്ചു വിയർപ്പൊഴുക്കി കഴിഞ്ഞു ജീവിത സായാഹ്നത്തിൽ സംരക്ഷിക്കേണ്ടവർ തന്നെ ഉപേക്ഷിക്കുമ്പോൾ, വിദേശത്തു ജോലി ലഭിച്ച മകനോ മകളോ തങ്ങളുടെ തിരക്ക് കാരണം മാതാപിതാക്കളെ നോക്കാൻ പറ്റാത്ത ഒരു അവസ്ഥ ഉണ്ടാകുമ്പോൾ അവർക്കു മുന്നിൽ എന്നും ആശയവും, ശരണവുമായി നിലകൊള്ളുന്ന ആലയമാണ് കൃപാലയം.

പ്രവർത്തന മികവും സേവന കൃത്യതയും, കാരുണ്യവും, സ്നേഹവും കൊണ്ട് അന്തേവാസികളുടെ മനം കവർന്ന വൃദ്ധസദനമാണ് (Old Age Home ) തിരുവനന്തപുരം ജില്ലയിലെ മെഡിക്കൽ കോളേജ് പി ടി ചാക്കോ നഗറിൽ പ്രവർത്തിച്ചു വരുന്ന കൃപാലയം. ഇതിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പ്രസിഡന്റ് ശ്രീ .അനിൽ തോമസിൻറ്റെയും സെക്രട്ടറി ശ്രീമതി ഷീബയുടെയും ട്രഷറർ ശ്രീമതി മഞ്ജു, പി ആർ ഒ ശ്രീ. സബിൻലാൽ, സിസ്റ്റർ സുജ, ഡോക്ടർമാരായ ശ്രീ. സുജിത്ത്, ശ്രീ ജയഹരി തുടങ്ങിയവരുടെയും അഭിനന്ദനീയമായ പ്രവർത്തന പാടവം കൃപലായത്തെ ഈ രംഗത്തു എന്നും ഒന്നാം സ്ഥാനത്തു നില നിർത്തുവാൻ സഹായിക്കുന്നു.

unnamed (1)

പുരുഷന്മാർക്ക് മാത്രമായി ആരംഭിച്ച കൃപാലയത്തിന്റെ ശാഖ Dr .പുന്നൂസ് തരകൻ (ബിഷപ്പ് ഓഫ് പുനലൂർ ) ഉത്‌ഘാടനം നിർവഹിച്ചു 

നിർദ്ധനരും നിരാലംബരുമായ വൃദ്ധ ജനങ്ങൾക്ക് ആശ്രയമായ ഇവിടെ അന്തേവാസികൾക്ക് താമസവും, ഭക്ഷണവും, മരുന്നും, ചികിത്സയും തികച്ചും ആധുനികമായ സജീകരണത്തോടു കൂടി നൽകി വരുന്നു. കൃപാലയത്തിണ്റ്റെ ഗുണനിലവാരമുള്ള പ്രവർത്തനത്തിന്റ്റെ ഫലമായി അന്തേവാസികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. അടിസ്ഥാന സൗകര്യ വികസനത്തിൻറ്റെ ഭാഗമായി പുരുഷന്മാർക്ക് മാത്രമായി  കൃപാലയത്തിന്റ്റെ പുതിയ ശാഖ തിരുവനന്തപുരം കല്ലംപള്ളി ജംക്ഷനിൽ പ്രവർത്തനം തുടങ്ങി കഴിഞ്ഞു. ധാരാളം അന്തേവാസികളുള്ള ഈ ശാഖയും വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. കാൻസർ രോഗ ചികിത്സക്ക് വരുന്നവരുടെ വിശ്രമം, താമസം, ചികിത്സ എന്നിവയിൽ കൃപാലയം വളരെ ശ്രദ്ധ ചെലുത്തിവരുന്നു. ആദ്യകാലത്ത് തികച്ചും സൗജന്യമായിരുന്ന ഈ സേവനം ഇപ്പോൾ അന്തേവാസികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് കാരണം നിശ്ചിത ഫീസ് ഈടാക്കിക്കൊണ്ട് അലോപ്പതി, ആയുർവേദ ഡോക്ടർമാരുടെ സേവനം കൂടി ഏർപ്പെടുത്തി മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ഫിസിയോ തെറാപ്പി, പ്രാർത്ഥനാ സൗകര്യം തുടങ്ങിയവ ഏർപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസ് സൗകര്യവും ഇവിടെ ലഭ്യമാണ്.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വിട്ടു വീഴ്ച ഇല്ലാതെ പ്രവർത്തിക്കുന്ന കൃപാലയം മറ്റു സാമൂഹ്യ സേവന രംഗത്തും വ്യക്ത്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണം നൽകൽ,  പത്താം ക്ളാസിൽ ഉന്നത വിജയം നേടുന്നവർക്ക് പാരിതോഷികം നൽകൽ എന്നിങ്ങനെ നീളുന്നു പ്രവർത്തനങ്ങൾ. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള മദർ തെരേസ കാരുണ്യ അവാർഡ് മുൻമന്ത്രി വി എസ് ശിവകുമാറിൽ നിന്നും  ‘ബെസ്റ്റ് ഓൾഡ് ഏജ്‌ ഹോമിനുള്ള’ അവാർഡ് നിലവിലെ മന്ത്രി ജെ മേഴ്സികുട്ടിയമ്മയിൽ നിന്നും ശ്രീ അനിൽ തോമസിന് ലഭിക്കുകയുണ്ടായി.

unnamed

Best Old Age Home 2016 അവാർഡ് കൃപാലയം President Mr .അനിൽ തോമസ് മന്ത്രി .ജെ മേഴ്‌സികുട്ടിയമ്മയിൽ നിന്നും സ്വീകരിക്കുന്നു 

unnamed (2) ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള മദർ തെരേസ അവാർഡ് മുൻമന്ത്രി വി എസ് ശിവകുമാറിൽ നിന്നും ശ്രീ അനിൽ തോമസ് സ്വീകരിക്കുന്നു 

വെട്ടുകാട് പള്ളി അധികാരികളും ബാലരാമപുരം യുവ ജ്യോതിയും സംഘടിപ്പിച്ച പരിപാടികളിൽ നിർധനരായ വികലാംഗർക്ക് വീൽ ചെയറുകൾ വിതരണം ചെയ്യുകയുണ്ടായി. മെഡിക്കൽ കോളേജിലും ആർ സി സി യിലും ആക്സിഡന്റ്റും മറ്റു അത്യാഹിതങ്ങളുമായി വരുന്നവർക്ക് ഉടനടി വേണ്ട ആൾസഹായം, ബ്ലഡ്, ആഹാരം, വസ്ത്രം, ആംബുലൻസ് സേവനം തുടങ്ങിയവ കൃപാലയം നൽകിവരുന്നു. ആദരരായിരുന്നിട്ടും അനാഥരാക്കപ്പെടുന്ന ഒരുപിടി മാതാപിതാക്കളെ തെരുവിൽ നിന്നും മറ്റു ആശുപത്രികളിൽ നിന്നും സ്വീകരിച്ചു നെഞ്ചോടു ചേർത്തു ഒരു നവോദ്ധാനം നൽകി സംരക്ഷിക്കുന്ന പുണ്യ ക്ഷേത്രമാണ് കൃപാലയം.

വാർഷിക ആഘോഷങ്ങക്കു സ്ഥാപനത്തിന്റെ രക്ഷാധികാരിയായ ശ്രീ കെ മുരളീധരൻ എം എൽ എയുടെയും മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെയും കൈപ്പുണ്യമായ ഓണക്കോടിയും ഓണസദ്യയും കൊച്ചു കൊച്ചു കലാവിരുന്നുകളും നൽകി വാർധക്യത്തിലും യൗവനത്തെ കയ്യോട് ചേർത്തു പിടിക്കുന്ന കൃപാലയം സേവന തല്പരരായ ഒരുപിടി യുവതി യുവാക്കളുടെ കർമധീരമായ പ്രവർത്തനത്താലും ജീവിതം സേവനത്തിനു വേണ്ടി സമർപ്പിച്ചു അഹോരാത്രം പ്രവർത്തിക്കുന്ന മാനേജ്മെന്റ്റും ഡയറക്റ്റർ അനിൽ തോമസും അഭിനന്ദനങ്ങളും ആശംസകളും അർഹിക്കുന്നു. ഇനിയും മുന്നോട്ട് പോകാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ ….

unnamed (3)

ഓണാഘോഷം 2016 മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയും ശ്രീ കെ മുരളീധരൻ എം എൽ എയും ചേർന്ന് നിർവഹിച്ചു 

unnamed (4)